വായനശാല ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015



പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര െഎരാപുരം പള്ളിക്കവലയില്‍ മുണ്ടയ്ക്കല്‍ മരയ്ക്കാര്‍ സ്മാരക വായനശാല വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.എം. അസ്സീസിന്റെ അധ്യക്ഷതയില്‍ മുണ്ടയ്ക്കല്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ മാമുക്കോയ നിര്‍വഹിച്ചു
കെ.ഇ.എന്‍. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. മുഹമ്മദ് ഇബ്രാഹിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന്‍, എം.എം. ഇബ്രാഹിം, അഡ്വ. എം. ഹര്‍ഷന്‍, കെ.വി. എല്‍ദോ, അജിതന്‍ നായര്‍, എ.പി. ജോയി, തുടങ്ങിയവര്‍ പങ്കെടുത്തു..


More Citizen News - Ernakulam