വൈസ്മെന്‍ പാര്‍പ്പിട പദ്ധതി; വീടിന് കല്ലിട്ടു
Posted on: 15 Sep 2015
കിഴക്കമ്പലം: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ഈ വര്‍ഷം നടപ്പാക്കുന്ന പാര്‍പ്പിടം പദ്ധതിയുടെ ഭാഗമായി പണിതു നല്കുന്ന വീടിന്റെ കല്ലിടീല്‍ കര്‍മം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ.
അലക്സ് കാട്ടേഴത്ത്, പി. വിജയകുമാര്‍, ബാലന് കര്‍ത്ത എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.
ചടങ്ങില്‍ ഭാരവാഹികളായ സന്തോഷ് ജോര്‍ജ്, പ്രതീഷ് പോള്‍, ജേക്കബ് ജോണ്‍, സി.സി. ജോസഫ്, സ്പോണ്സര് ഷിബു പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.