തദ്ദേശ തിരഞ്ഞെടുപ്പ്: സര്‍ക്കാറിന്റെ അപ്പീല്‍ മൂന്നാഴ്ചയ്ക്ക് മാറ്റി

Posted on: 15 Sep 2015കൊച്ചി: പഞ്ചായത്ത്, മുനിസിപ്പാലിറ്റി രൂപവത്കരണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാറിന്റെ അപ്പീലുകള്‍ വിശദ വാദത്തിനായി മൂന്നാഴ്ചയ്ക്ക് മാറ്റി. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്. അതേസമയം, സ്വകാര്യ വ്യക്തികള്‍ നല്‍കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 22ന് പരിഗണിക്കും.
അപ്പീലുകള്‍ തിങ്കളാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ സര്‍ക്കാറിന്റെയും സ്വകാര്യ വ്യക്തികളുടെയും അപ്പീലുകള്‍ വേര്‍തിരിച്ച് കേള്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതനുസരിച്ചാണ് നടപടി. പുതിയ 69 പഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റികളുടെയും രൂപവത്കരണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരാണ് സര്‍ക്കാര്‍ അപ്പീല്‍.

More Citizen News - Ernakulam