കീരംപാറയില്‍ ലിങ്ക് റോഡ് നിര്‍മാണോദ്ഘാടനം

Posted on: 15 Sep 2015കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായിട്ടുള്ള 9 റോഡുകള്‍ ടി.യു. കുരുവിള എം.എല്‍.എ. നിര്‍മാണോദ്ഘാടനം നടത്തി.
കല്ലാനിക്കപ്പടി-കീരിക്കാട്ടില്‍ (5ലക്ഷം), കല്ലാനിക്കപ്പടി-ചെങ്കര-പള്ളിക്കുന്ന് റോഡ് (5ലക്ഷം), ഓവുങ്കല്‍-വെളിയേച്ചാല്‍ റോഡ് (10ലക്ഷം), പാലമറ്റം-ചീക്കോട് പൊതുമരാമത്ത് റോഡ് (15ലക്ഷം), കഴുതപ്പാറ-കൂവപ്പാറ റോഡ് (25ലക്ഷം), വെളിയേച്ചാല്‍-വെട്ടിക്കാട്ട്പടി റോഡ് (5ലക്ഷം), കഴുതപ്പാറ-കൂവപ്പാറ റോഡ് (25ലക്ഷം), വെളിയേച്ചാല്‍-വെട്ടിക്കാട്ടുപടി റോഡ് (5ലക്ഷം), പുന്നേക്കാട്-പാലമറ്റം റോഡ് അറ്റകുറ്റപ്പണി (10ലക്ഷം), ഊഞ്ഞാപ്പാറ മൃഗാസ്​പത്രി-പറാട് റോഡ് (10ലക്ഷം) എന്നീ റോഡുകള്‍ സര്‍ക്കാറിന്റെ വണ്‍ ടൈം മെയിന്റനന്‍സ് സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സ് പദ്ധതിയില്‍പ്പെടുത്തിയാണ് നവീകരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ് അധ്യക്ഷനായി. എ.ടി. പൗലോസ് സ്വപ്‌ന ജിജോ എന്നിവര്‍ സംസാരിച്ചു.
പി.ഡബ്ല്യു.ഡി. അസി. എക്‌സി. എന്‍ജിനീയര്‍ എന്‍.പി. ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


More Citizen News - Ernakulam