വടയമ്പാടിയില്‍ ഓണോത്സവം സമാപിച്ചു

Posted on: 15 Sep 2015കോലഞ്ചേരി: വടയമ്പാടി പബ്ലിക് ലൈബ്രറി, ഏയാന്‍ഡ്‌സി ക്ലബ്ബ്, ഐശ്വര്യ റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണോത്സവം സമാപിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.എസ്. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷ വത്സ കൊച്ചുകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി, വൈസ് പ്രസിഡന്റ് ലിസി അലക്‌സ്, പൂത്തൃക്ക സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പോള്‍ വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വടയമ്പാടിയില്‍നിന്നും ആദ്യമായി ഹിമാലയ യാത്ര നടത്തിയ എം.എ. സജയന്‍, കെ.സി. ബിജുമോന്‍, കെ.എന്‍. രാധാകൃഷ്ണന്‍, മനോജ് രാമകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.


More Citizen News - Ernakulam