പെരുമ്പാവൂര്‍ നഗരത്തിലെ ക്യാമറകളും ട്രാഫിക് സിഗ്നലുകളും തകരാറില്‍

Posted on: 15 Sep 2015പെരുമ്പാവൂര്‍: ടൗണില്‍ പലയിടങ്ങളിലായി പോലീസ് സ്ഥാപിച്ച ക്യാമറകളും സിഗ്നലുകളും തകരാറിലായി.
എം.സി. റോഡും എ.എം. റോഡും സന്ധിക്കുന്ന കാലടി കവലയില്‍ ക്യാമറകള്‍ കണ്ണടച്ചിട്ട് ഒരുമാസത്തിലധികമായി.
ഒരു വര്‍ഷത്തിലധികമായി ട്രാഫിക് സിഗ്നലുകളുെട ഓട്ടോമാറ്റിക് സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല.
ഡ്യൂട്ടിയിലുള്ള പോലീസുകാരാണ് സിഗ്നല്‍ ൈലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പോലീസില്ലെങ്കിലോ കറന്റില്ലെങ്കിലോ സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. എപ്പോഴും തിരക്കേറിയ കാലടി ജങ്ഷനില്‍ ഇതുമൂലം അപകടങ്ങളും പതിവായി.
സിഗ്നല്‍ ലൈറ്റുകള്‍ക്ക് ക്രമീകരണമില്ലാത്തത് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ്സും സ്‌കൂള്‍ വാനും ബൈക്ക് യാത്രക്കാരനും തമ്മില്‍ കൂട്ടിയിടിച്ചു.
സ്‌കൂള്‍ വാനില്‍ കുട്ടികളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബൈക്ക് യാത്രക്കാരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ പള്ളിക്കവല സ്വദേശിയായ വൃദ്ധന്‍ മിനിലോറിയിടിച്ച് മരിച്ചതും ഈ ജങ്ഷനിലാണ്. ടൗണിലെ ഹൃദയഭാഗത്തുപോലും സിഗ്നല്‍ ൈലറ്റുകളുടേയും ക്യാമറയുടേയും പ്രവര്‍ത്തനം അവതാളത്തിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധം ശക്തമാണ്.
എം.സി. റോഡില്‍ ഔഷധി ജങ്ഷനിലെ സിഗ്നലുകളും ക്യാമറയും പ്രവര്‍ത്തനം നിലച്ചിട്ടും ഒരു
വര്‍ഷത്തിലധികമായി.


More Citizen News - Ernakulam