കെ.എസ്.ആര്.ടി.സി. ഡിപ്പോ ബസ്സുകള്‍ കട്ടപ്പുറത്ത്; ജീവനക്കാര്‍ സമരത്തില്‍
Posted on: 15 Sep 2015
കോതമംഗലം: കെ.എസ്.ആര്.ടി.സി. കോതമംഗലം ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിയിലും ബസ്സുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിലും പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം ആരംഭിച്ചു.
ഡിപ്പോയ്ക്ക് മുമ്പില്‍ ഐ.എന്‍.ടി.യു.സി. സെക്രട്ടറി അനസ് മുഹമ്മദാണ് നിരാഹാരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് തയ്യാറായി.
ഇരുപതില്‍പ്പരം ബസ്സുകള്‍ സര്‍വീസ് യോഗ്യമല്ലാത്തതിനാല്‍ കട്ടപ്പുറത്താണ്. സ്പെയര്‍ പാര്‍ട്ട്സിന്റെ അഭാവമാണ് ബസ്സുകള്‍ കട്ടപ്പുറത്ത് ഇരിക്കുന്നതെന്നാണ് ഡിപ്പോ അധികാരികളുടെ മറുപടിയെന്നും യൂണിയന് ആരോപിച്ചു. ആറ് മാസമായി ഫിറ്റ്നസ് കാലാവധി കഴിഞ്ഞ 4 ബസ്സുകളുടെ ഫിറ്റ്നസ് പുതുക്കിയിട്ടില്ല. 12 ബസ്സുകള്‍ കൂടി ഈ നിലയില്‍ കട്ടപ്പുറത്ത് വിശ്രമിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തരത്തില്‍ അധികാരികളുടെ തികഞ്ഞ അനാസ്ഥ കാരണം ഡിപ്പോയിലെ പകുതിയോളം ബസ്സുകളുടെ സര്‍വീസ് നിലച്ചിരിക്കുകയാണ്.
ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും യാത്രക്കാരേയും സാരമായി ബാധിക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് ശാശ്വത പരിഹാരം ഉറപ്പു നല്കുന്നതു വരെ സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
ടി.ഡി.എഫ്. (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ നടത്തുന്ന സമരം കേരള മുനിസിപ്പല്‍ കോണ്‍ഗ്രസ് സ്റ്റാഫ് അസോസിയേഷന് മുന്‍ പ്രസിഡന്റ് പി.എസ്.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സി.വൈ. സ്കറിയ അധ്യക്ഷനായി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി.ഐ. റോയി, സണ്ണി വര്‍ഗീസ്, കെ.എം. ജോയി, റൊമാന്‍സ് കെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സി.ഇ. ഇബ്രാഹിം, എം.ഡി. ആന്റണി, കെ.എം. കുര്യാക്കോസ്, പി. ശ്രീകുമാര്‍, പി.കെ. രഘു എന്നിവര്‍ നേതൃത്വം നല്കി.