വധശിക്ഷ നിര്‍ത്തലാക്കല്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം

Posted on: 15 Sep 2015കൊച്ചി: വധശിക്ഷ നിര്‍ത്തലാക്കുന്ന വിഷയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം. പി.ഒ.സി.യില്‍ കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷന്റെയും ലൊയോള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന സംവാദ സമ്മേളനത്തിന്റേതാണ് ഈ അഭിപ്രായം. ജീവന്‍ അമൂല്യമായതിനാല്‍ വധശിക്ഷ നല്‍കാതെ മരണം വരെ ജയിലിലടയ്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
നുവാല്‍സ് കൊച്ചി വൈസ് ചാന്‍സലര്‍ ഡോ. റോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. നുവാല്‍സ് കൊച്ചി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. ചന്ദ്രശേഖരന്‍ പിള്ള, അഡ്വ. എ. ജയശങ്കര്‍, മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഡോ. മാത്യു തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

More Citizen News - Ernakulam