തിരഞ്ഞെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തി- സി.എന്‍. ചന്ദ്രന്
Posted on: 15 Sep 2015
പിറവം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് നീട്ടിവയ്ക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് സി.പി.ഐ. ദേശീയ സമിതിയംഗം സി.എന്‍. ചന്ദ്രന് പറഞ്ഞു. സി.പി. ഐ. പിറവം നിയോജക മണ്ഡലം ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയുടെ ഇടപെടല്‍ മൂലമാണ് ഈ നീക്കം പരാജയപ്പെട്ടത്. യോഗത്തില്‍ സി.പി.ഐ. നിയോജക മണ്ഡലം സെക്രട്ടറി സി.എന്‍. സഭാമണി അധ്യക്ഷനായി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താതിരിക്കാനായിരുന്നു സര്‍ക്കാറിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ. എന്‍. സുഗതന്, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപി, മുണ്ടക്കയം സദാശിവന്, എം.എം. ജോര്‍ജ്, എം.ജി. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.