കുമ്മനോട് സ്‌കൂളില്‍ മോഷണം

Posted on: 15 Sep 2015കിഴക്കമ്പലം: കുമ്മനോട് സര്‍ക്കാര്‍ യു.പി.സ്‌കൂളില്‍ മോഷണം നടന്നു. ഓഫീസ് മുറിയുടെ താഴ് തല്ലിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍, മുറിയിലിരുന്ന 3 അലമാരകളുടെയും പൂട്ടിളക്കി തുറന്ന് പരിശോധന നടത്തിയിട്ടുണ്ട്. മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന ബസ് ഫീസ് ഇനത്തില്‍ ലഭിച്ച 250 രൂപയോളം നഷ്ടപ്പെട്ടതായി ഹെഡ്മാസ്റ്റര്‍ എം.കെ. ആനന്ദസാഗര്‍ പറഞ്ഞു. കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും ഓഫീസിലുണ്ടായെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല. കുന്നത്തുനാട് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ എന്നാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. താഴുകളും അലമാരകളും കുത്തിപ്പൊളിക്കുന്നതിനുപയോഗിച്ച പിക് ആക്‌സ്, സ്‌കൂള്‍ ബസ്സില്‍ സൂക്ഷിച്ചിരുന്ന ജാക്കിലിവര്‍ എന്നിവ സമീപത്തു നിന്നും പോലീസ് കണ്ടെത്തി. . സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായതോടെ സ്‌കൂള്‍ ഗേറ്റ് കഴിഞ്ഞ വെള്ളിയാഴ്ച പൂട്ടിയിരുന്നതാണ്. അതിനിടെ കുമ്മനോട്ടിലും പരിസരങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചതായും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റംല ഉമ്മര്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam