കേരള വിശ്വകര്‍മ സഭ ശാഖ ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015



പിറവം: കേരള വിശ്വകര്‍മ സഭ മൂവാറ്റുപുഴ താലൂക്ക് യൂണിയന് കീഴില്‍ ഊരമനയില്‍ 2345-ാം നമ്പരായി കെ.വി.എസ്. ശാഖ തുടങ്ങി. വിശ്വകര്‍മ കുടുംബ സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍. തങ്കപ്പന്‍ ശാഖ ഉദ്ഘാടനം ചെയ്തു.
എന്‍.പി. സന്തോഷ് അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.കെ. നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍.ബി. സന്തോഷ് എന്‍.ബി. അജി, ജയന്‍ എന്‍. മണി, അരുണ്‍ എന്‍. ഗോപാലന്‍, രാജേഷ് എന്‍. രാജന്‍, വി.എന്‍. പ്രശാന്ത്, എന്‍.ജി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam