നന്ദിത സുമേഷിനേയും ഹരിപ്രസാദിനേയും അനുമോദിച്ചു
Posted on: 14 Sep 2015
പനങ്ങാട്: കായലില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിച്ച പനങ്ങാട് കാട്ടേച്ചിറയില്‍ സുമേഷിന്റെ മകള്‍ നന്ദിതയേയും ജവാന്മാര്ക്ക് പിന്തുണ നല്കി ദേശീേയാദ്ഗ്രഥന സന്ദേശവുമായി ബുള്ളറ്റ് യാത്ര നടത്തിയ പനങ്ങാട് തറേപറമ്പില്‍ ഹരിപ്രസാദിനേയും അനുമോദിച്ചു. പനങ്ങാട് തണല്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. സിനിമാതാരം ടിനി ടോം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. സത്യന് എന്നിവര്‍ മുഖ്യാതിഥികളായി. എസ്എസ് സഭാ മൈതാനിയില്‍ നടന്ന ചടങ്ങില്‍ തണല്‍ ഭാരവാഹികളായ അഡ്വ. ജോളി ജോണ്‍, പി.പി. അശോകന്, വി.ഒ. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.