പാണ്ടവത്ത് ക്ഷേത്രത്തില്‍ ആധാര ശിലാസ്ഥാപനം
Posted on: 14 Sep 2015
മരട്: പുനര്‍ നിര്‍മിക്കുന്ന പാണ്ഡവത്ത് മഹാദേവ ക്ഷേത്രത്തില്‍ ആധാര ശിലാസ്ഥാപനം തിങ്കളാഴ്ച 11ന് പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. ക്ഷേത്ര ഉപദേശക സമിതി മുന്‍ പ്രസിഡന്റ് നാരായണനും എന്‍. രവീന്ദ്രനാഥും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിക്കും. വേഴപറമ്പ് ബ്രഹ്മദത്തന് നമ്പൂതിരി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും.