ശ്രീമുരുകനും മനയ്ക്കലപ്പനും ജേതാക്കള്‍

Posted on: 14 Sep 2015മരട്: മരട്-വളന്തകാട് കായലില്‍ നടന്ന പരിസ്ഥിതി സൗഹൃദ ജലോത്സവത്തില്‍ ഇരുട്ടുകുത്തി വിഭാഗത്തില്‍ എം.എം. സിബീഷ് ക്യാപ്റ്റനായ തൈക്കൂടം ബോട്ട് ക്ലബ്ബിന്റെ ശ്രീമുരുകന്‍ ജേതാവായി. 7 പേര്‍ വീതം തുഴയുന്ന കളിവള്ളങ്ങളുടെ വിഭാഗത്തില്‍ പെരീക്കാട് ബോട്ട് ക്ലബ്ബിന്റെ വിശ്വംഭരന്‍ ക്യാപ്റ്റനായ മനയ്ക്കലപ്പന്‍ ജേതാവായി.
ഇരുട്ടുകുത്തി വിഭാഗത്തില്‍ മടപ്ലാതുരുത്ത് ഒരുമ ബോട്ട് ക്ലബ്ബിന്റെ വി.എസ്. രൂപേഷ് ക്യാപ്റ്റനായ ജിബി തട്ടകന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലൂസേഴ്‌സ് ഫൈനലില്‍ മരട് ശ്രീഭദ്ര ബോട്ട് ക്ലബ്ബിന്റെ സി.കെ. കമല്‍ ക്യാപ്റ്റനായ ഹനുമാന്‍ നമ്പര്‍-2 വിജയിച്ചു. കളിവള്ളങ്ങളുടെ മത്സരത്തില്‍ തൈക്കൂടം ബോട്ട് ക്ലബ്ബിന്റെ ശ്രീവിഷ്ണു രണ്ടാംസ്ഥാനം നേടി. സിബീഷായിരുന്നു ക്യാപ്റ്റന്‍.
ചമ്പക്കര, പനങ്ങാട് ജലോത്സവങ്ങള്‍ ഇക്കുറിയുണ്ടായില്ല. അതിനാല്‍, തുഴക്കാരുടെ ആവേശം നിലനിര്‍ത്താനാി കൗണ്‍സിലര്‍ രതി ദിവാകരന്‍ ചെയര്‍പേഴ്‌സണായ ജനകീയ സമിതിയാണ് രണ്ടാഴ്ചകൊണ്ട് ജലോത്സവം ഒരുക്കിയത്. ജലോത്സവത്തിന് മുന്നോടിയായി കൈകൊട്ടിക്കളി, ജലഘോഷ യാത്ര എന്നിവയും സംഘടിപ്പിച്ചിരുന്നു.
മന്ത്രി കെ. ബാബു ജലോത്സവം ഫ്‌ലാഗ്ഓഫ് ചെയ്തു. കൗണ്‍സിലര്‍ രതി ദിവാകരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. സനില്‍ കുഞ്ഞച്ചന്‍, കണ്‍വീനര്‍മാരായ പി.ഡി. ശരത്ചന്ദ്രന്‍, പി.ബി. ദിവാകരന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് പി.കെ. രാജു സമ്മാനവിതരണം നടത്തി.

More Citizen News - Ernakulam