കൊടിമരം നശിപ്പിച്ചു; എസ്.എന്‍.ഡി.പി. യോഗം പ്രതിഷേധിച്ചു
Posted on: 14 Sep 2015
ചെങ്ങമനാട്: പാലപ്രശ്ശേരിയില്‍ സ്ഥാപിച്ച കൊടിമരം സമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം ചെങ്ങമനാട് ശാഖയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് പാലപ്രശ്ശേരി ജങ്ഷനില്‍ പുതിയ കൊടിമരം സ്ഥാപിച്ചു.
ആലുവ എസ്.എന്‍.ഡി.പി. യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ പി.ഡി. ശ്യാംദാസ് പതാക ഉയര്‍ത്തി. ഇതിനിടെ കൊടിമരം സ്ഥാപിക്കുന്നതിനെ സ്ഥലത്തെ ചിലര്‍ എതിര്‍ത്തത് നേരിയ സംഘര്‍ഷത്തിന് കാരണമായി.
അങ്കമാലി സി.ഐ വിശ്വനാഥന്, ചെങ്ങമനാട് എസ്.ഐ കെ.ജി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
കെ.എസ് സ്വാമിനാഥന്, ആര്.കെ. ശിവന്, ലയം രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.