പൗരസ്വീകരണം നല്‍കി

Posted on: 14 Sep 2015



ദേശം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫ. എം.എസ്. മുരളിക്ക് പൗരസ്വീകരണം നല്‍കി. കപ്രശ്ശേരി നന്ദനം ഊട്ടുപുരയില്‍ നടന്ന സമ്മേളനം നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി മധു അധ്യക്ഷത വഹിച്ചു. പ്രൊഫ. എന്‍. രമാകാന്തന്‍, ഫാ. തോമസ് പുതുശ്ശേരില്‍, ദിലീപ് കപ്രശ്ശേരി, ജയ മുരളീധരന്‍, എം.എന്‍. ഗോപി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam