പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം പദയാത്ര
Posted on: 14 Sep 2015
പോത്താനിക്കാട്: കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ പ്രീണനത്തിനെതിരെയും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി. ജോസഫ് വാഴയ്ക്കന് എം.എല്‍.എ. ഫ്ലാഗ്ഓഫ് ചെയ്തു.
സമാപന സമ്മേളനം മുന്‍ എം.പി കെ.പി. ധനപാലന് ഉദ്ഘാടനം ചെയ്തു. ജാഥ നയിച്ച മണ്ഡലം പ്രസിഡന്റ് എന്‍.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കെ.എം. സലിം. എം.എ. മത്തായി, ടി.എ. കൃഷ്ണന്‍കുട്ടി, കെ.വി. കുര്യാക്കോസ്, ഷാന്‍ മുഹമ്മദ്, അനില്‍ അബ്രഹാം എന്നിവര്‍ സംസാരിച്ചു.