അയ്യന്‍കാളി ജയന്തി ആഘോഷിച്ചു
Posted on: 14 Sep 2015
കാലടി: കേരള പുലയര്‍ മഹാസഭ വട്ടപ്പറമ്പ് ശാഖ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം സഭാ സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് കെ.കെ. അജി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു അവാര്‍ഡ് ദാനം നടത്തി. സുമിത്ര സുബ്രഹ്മണ്യന്, വി.എ. രഞ്ജന്‍, കെ.ജി. സുരേഷ്, എം.കെ. സുകു എന്നിവര്‍ പ്രസംഗിച്ചു.