മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Posted on: 14 Sep 2015



അങ്കമാലി: സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന 'മത്സ്യസമൃദ്ധി' പദ്ധതിയുടെ രണ്ടാം ഘട്ടമായി അങ്കമാലി നഗരസഭയില്‍ മത്സ്യ ക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ചമ്പന്നൂരില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജി വര്‍ഗീസ്, ക്ഷേമകാര സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ ജിബി, കൗണ്‍സിലര്‍മാരായ സി.കെ. വര്‍ഗീസ്, എം.എസ്. ഗിരീഷ് കുമാര്‍, എല്‍.സി. ആന്റണി, മത്സ്യ കര്‍ഷക വികസന ഏജന്‍സി പ്രതിനിധികളായ നീതു, പ്രശോഭ്, അശ്വതി, ചിഞ്ചു, അക്വാ കള്‍ച്ചര്‍ കോ-ഓര്‍ഡിറേറ്റര്‍ സി.ആര്‍. ബൈജു എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam