സേവന മേഖലയില്‍ വൈ.എം.സി.എ.യുടെ പ്രവര്‍ത്തനം പ്രശംസനീയം - മന്ത്രി

Posted on: 14 Sep 2015



ആലുവ: സാമൂഹിക സേവന മേഖലയില്‍ വൈ.എം.സി.എ.യുടെ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. എറണാകുളം സബ് റീജണ്‍ ആലുവയില്‍ സംഘടിപ്പിച്ച ജൂബിലി സംഗമവും ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യുവിനുള്ള അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സബ് റീജണ്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. ഡോ. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ., ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു, റീജണല്‍ ട്രഷറര്‍ ഷിബു തെക്കുംപുറം, ഡോ. പി.ഒ. എബ്രഹാം, എജി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam