നവീകരിച്ച സമൂഹ ഭജനമഠം ഉദ്ഘാടനം
Posted on: 14 Sep 2015
ആലുവ: ആലുവ ബ്രാഹ്മണ സമൂഹത്തിന്റെ നവീകരിച്ച ഭജനമഠം 'ഹരിഹര സ്മൃതി'യുടെ ഉദ്ഘാടനം മുന്‍ ഇന്‍ഫോസിസ് സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണന് നിര്‍വഹിച്ചു. ആലുവ ബ്രാഹ്മണ സമൂഹം പ്രസിഡന്റ് എസ്. ധര്‍മരാജ അയ്യര്‍ അദ്ധ്യക്ഷത വഹിച്ചു.
അന്‍വര്‍ സാദത്ത് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്മാന് എം.ടി. ജേക്കബ്, പ്രതിപക്ഷ നേതാവ് പി.ടി. പ്രഭാകരന്, കൗസിലര്‍മാരായ ഉമ ലൈജി, അഡ്വ. മനോജ് ജി. കൃഷ്ണന്, ആനന്ദ് ജോര്‍ജ്, എസ്. കൃഷ്ണന്, കെ.ജി.വി. പതി എന്നിവര്‍ സംസാരിച്ചു.