'ഇന്ദ്രധനുസ്' ബാങ്കിങ് പരിഷ്‌കാരങ്ങള്‍ പുനഃപരിശോധിക്കണമെന്ന് അസോസിയേഷന്‍

Posted on: 14 Sep 2015ആലുവ: പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നതിനും സ്വകാര്യവത്കരിക്കുന്നതിനുമായി കൊണ്ടുവന്നിരിക്കുന്ന 'ഇന്ദ്രധനുസ്' പരിഷ്‌കാരങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിശ്വാസ് ഉത്തഗി പറഞ്ഞു. ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡേറഷന്‍ സംഘടിപ്പിച്ച സംസ്ഥാന നേതൃപഠന ക്യാമ്പ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡി. ജോണ്‍സണ്‍, കെ.എസ്. കൃഷ്ണ, പി.പി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രൊഫ. പി.കെ. രവീന്ദ്രന്‍, അഡ്വ. എ. ജയശങ്കര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

More Citizen News - Ernakulam