രക്തദാന ക്യാമ്പ്
Posted on: 14 Sep 2015
അങ്കമാലി: മോര്‍ണിങ് സ്റ്റാര്‍ ഹോംസയന്‍സ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ അല്‍ഫോന്‍സ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആലുവ സര്‍ക്കാര്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജി.ഡി. അനില്‍കുമാര്‍ ബോധവത്കരണ ക്ലാസെടുത്തു.
പ്രോഗ്രാം ഓഫീസര്‍മാരായ ലീന ജോസഫ്, മീനു മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു. 41 എന്‍എസ്എസ് വളന്റിയര്‍മാരും അധ്യാപകരും രക്തം ദാനം ചെയ്തു. ആലുവ റീജണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.