മണിയംകുഴി ലിഫ്റ്റ് ഇറിഗേഷന്‍: മൂന്നാം റീച്ച് ഉദ്ഘാടനം ചെയ്തു

Posted on: 14 Sep 2015



അങ്കമാലി: കരയാംപറമ്പ്-മണിയംകുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ മൂന്നാം റീച്ചിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബിന്‍സി പോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് മൂന്നാം റീച്ച് നിര്‍മിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, കുഞ്ഞമ്മ ജേക്കബ്, ജെയ്‌സണ്‍ വിതയത്തില്‍, ബിജി കുമാരി രഘുസത്തമന്‍, ജോണി പള്ളിപ്പാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam