മഹിളാ സംഘം മണ്ഡലം സമ്മേളനം
Posted on: 14 Sep 2015
അങ്കമാലി: കേരള മഹിളാ സംഘം അങ്കമാലി മണ്ഡലം സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. വനജ സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീകുമാരി, ജില്ലാ പ്രസിഡന്റ് മല്ലിക സ്റ്റാലിന്, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.ബി. രാജന്, ലോക്കല്‍ സെക്രട്ടറി പി.എ. വര്‍ഗീസ്, ഷെല്ലി സുകു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ലിസി ജോണ്‍ (പ്രസി.), അംബിക സുബ്രഹ്മണ്യന്, രേണുക പ്രകാശന് (വൈ.പ്രസി.), വനജ സദാനന്ദന് (സെക്ര.), ഷെല്ലി സുകു, ശോഭന സുരേഷ് (ജോ.സെക്ര.)