ആശ്രയ വീടിന്റെ താക്കോല്‍ദാനം
Posted on: 14 Sep 2015
അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്ത് ആശ്രയ പദ്ധതി വഴി നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. മോഹനന് നിര്‍വഹിച്ചു. അഞ്ചാം വാര്‍ഡില്‍ കോക്കുന്ന് ആട്ടോക്കാരന് റോസമ്മയ്ക്കാണ് വീട് നല്‍കിയത്.
കോക്കുന്ന് സെന്റ് ജോസഫ്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. അഗസ്റ്റിന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ആന്റണി, വാര്‍ഡ് മെമ്പര്‍ ആനി ഫ്രാന്‍സിസ്, സിഡിഎസ് പ്രസിഡന്റ് ലാലി ആന്റു എന്നിവര്‍ പ്രസംഗിച്ചു. 2014-15 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ മൂന്ന് വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്.