ഹാജിമാര്‍ക്ക് യാത്രാ മംഗളങ്ങളേകി കൊടിയേരിയും അഹമ്മദും ഹജ്ജ് ക്യാമ്പിലെത്തി
Posted on: 14 Sep 2015
നെടുമ്പാശ്ശേരി: സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പിലെത്തി. ശനിയാഴ്ച രാത്രിയാണ് ഇരുവരും ക്യാമ്പിലെത്തിയത്.
ഇരുവരും ഹാജിമാര്ക്ക്്് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. ലക്ഷദ്വീപില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകരെ യാത്രയാക്കാന്‍ മുഹമ്മദ് ഫൈസല്‍ എം.പി.യും ക്യാമ്പിലെത്തി. ലക്ഷദ്വീപ്്് മുന്‍ എം.പി. ഹംദുള്ള സയ്യിദും ക്യാമ്പിലെത്തിയിരുന്നു.