സിപിഐ കാല്‍നട പ്രചാരണ ജാഥ നടത്തി

Posted on: 14 Sep 2015



പറവൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കും വിലക്കയറ്റത്തിനും കോട്ടുവള്ളി പഞ്ചായത്ത് ദുര്‍ഭരണത്തിനും എതിരെ സിപിഐയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി.
മന്നം കവലയില്‍ മണ്ഡലം സെക്രട്ടറി കെ.ബി. അറുമുഖന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ രമാ ശിവശങ്കരന്‍, വൈസ് ക്യാപ്റ്റന്‍ പി.എന്‍. സജീവ്, പി.എന്‍. സന്തോഷ്, ഡിവിന്‍ കെ. ദിനകരന്‍, ടി.എ. ബഷീര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം വള്ളുവള്ളി മില്ലുംപടിയില്‍ ജില്ലാ അസി. സെക്രട്ടറി കെ.എം. ദിനകരന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam