സൗജന്യമായി വയറിങ് ചെയ്ത് രണ്ട് വീടുകള്‍ വൈദ്യുതീകരിച്ചു
Posted on: 14 Sep 2015
പറവൂര്‍: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് യൂണിറ്റിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ട് വീടുകള്‍ സൗജന്യമായി വയറിങ് ചെയ്ത് വൈദ്യുതീകരിച്ചു.
ഗോതുരുത്ത് തുണ്ടത്തില്‍ വത്സയുടെ വീട്ടില്‍ കെഎസ്ഇബി ചേന്ദമംഗലം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആശയും കോട്ടയില്‍ കോവിലകം ഗോപുരുത്തിങ്കല് സുമതിയുടെ വീട്ടില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.എസ്. സജീവനും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ചെമ്മാശ്ശേരി ലാന്‍സണ്‍, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. മണി, വൈസ് പ്രസിഡന്റ് ബെന്നി പുളിക്കല്‍, ബൈബു അയ്യമ്പിള്ളി, ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.