മാര്‍ക്കറ്റില്‍ പഴയ ചങ്ങാട ജെട്ടി ദുരിതമാകുന്നു
Posted on: 14 Sep 2015
പറവൂര്‍: മാര്‍ക്കറ്റില്‍ പുഴയരികില്‍ ഉപേക്ഷിച്ച പഴയ ഫൈബര്‍ ചങ്ങാടം മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് ദുരിതമാകുന്നു.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പറവൂര്‍ മാര്‍ക്കറ്റിലെ പുഴയില്‍ പണ്ട് ജെട്ടിക്കു പകരമാണ് ഫൈബര്‍ ചങ്ങാടം ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കംമൂലം ഇത് തകരാറിലായി. പിന്നീട് പകുതി കരയിലും പകുതി വെള്ളത്തിലുമായ നിലയില്‍ ചങ്ങാടം ഉപേക്ഷിച്ചു.
ഇപ്പോള്‍ പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഇതില്‍ തടഞ്ഞുനില്‍ക്കുകയാണ്. മാലിന്യം അടിഞ്ഞുകൂടി പരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ്. ചന്തയില്‍ എത്തുന്ന വഞ്ചികള്‍ക്ക് അടുക്കാനും ആകുന്നില്ല. ഫൈബര്‍ ചങ്ങാടം ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം.