പ്രതിഷേധ സന്ധ്യ സംഘടിപ്പിച്ചു

Posted on: 14 Sep 2015കൊച്ചി: ശ്രീനാരായണ ഗുരുനിന്ദയില്‍ പ്രതിഷേധിച്ച് സേവ് കേരള മൂവ്‌മെന്റ് പ്രതിഷേധ സന്ധ്യ സംഘടിപ്പിച്ചു. സേവ് കേരള മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ. പി.ആര്‍ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സേവ് കേരള മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്‍, റാക്കോ ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ്, തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ജലീല്‍ താനത്ത്, സേവ് കേരള മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അരവിന്ദാക്ഷന്‍ നായര്‍, ഏലൂര്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam