പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Posted on: 14 Sep 2015



ചെറായി: എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഇല്ലത്ത് പടിയില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനടുത്തായി പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി.
വെള്ളം പാഴാകുന്നത് തടയാന്‍ ജല അതോറിട്ടി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമായ എടവനക്കാട് പ്രദേശത്താണ് കുടിവെള്ളം പാഴായികൊണ്ടിരിക്കുന്നത്. കുഴുപ്പിള്ളി ബീച്ചിലും രണ്ട് സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.

More Citizen News - Ernakulam