കോണ്‍ഗ്രസ് പദയാത്ര
Posted on: 14 Sep 2015
ചെറായി: സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അക്രമ - കൊലപാതക രാഷ്ട്രീയത്തിനെതിരെയും പള്ളിപ്പുറം പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും പള്ളിപ്പുറം സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് എം.എസ്. ഷാജി നയിക്കുന്ന യാത്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്. സോളി രാജ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം എം.ജെ. ടോമി, സി.ആര്. സുനില്‍, കെ.ബി. ശിവന്, ടി.പി. ശിവദാസ്, അഡ്വ. സൗജത്ത് അബ്ദുള്‍ ജബ്ബാര്‍, എ.കെ. പത്മജന് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.