അധ്യാപക നിയമനങ്ങളില്‍ പട്ടികജാതി സംവരണം നടപ്പിലാക്കണം - പട്ടികജാതി ഏകോപനസമിതി

Posted on: 14 Sep 2015ചെറായി: പട്ടികജാതി ഏകോപനസമിതി ജില്ലാ പ്രവര്‍ത്തക യോഗം നടത്തി. എടവനക്കാട് എസ്.പി. സഭ എല്‍.പി. സ്‌കൂളില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ആര്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭാസ സ്ഥാപനങ്ങളിലെ അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ പട്ടികജാതി സംവരണം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി.ടി. മോഹനന്‍, എം.കെ. അച്യുതന്‍, എന്‍.എം. രാഘവന്‍, ടി.എ. സോമന്‍, കെ.കെ. പുഷ്പന്‍, അജി തറവട്ടം എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam