സിമ്പോസിയവും കുടുംബസംഗമവും

Posted on: 14 Sep 2015



കൊച്ചി: ഇന്ത്യയുടെ വികസനത്തിനും ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യത്തിനും വേണ്ടി ആരോഗ്യമുള്ള യുവ തലമുറയെയാണ് ഇന്ത്യക്ക് ആവശ്യമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. ലയണ്‍സ് ക്ലൂബ് കൊച്ചിന്‍ പ്രൈഡിന്റെ നേതൃത്വത്തില്‍ 'ആരോഗ്യമുള്ള യുവ തലമുറ' എന്ന വിഷയത്തെ കുറിച്ചുള്ള സിമ്പോസിയവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലൂബ് പ്രസിഡന്റ് പി. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ്, കാബിനറ്റ് സെക്രട്ടറി കെ.ജെ. സജീവ്, ട്രഷറര്‍ പി. പ്രതാപചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ച കെ. ജയലക്ഷ്മിയെ പൊന്നാടയണിയിച്ചു.

More Citizen News - Ernakulam