ഹജ്ജ്്്: ഇതുവരെ യാത്രയായത് 4994 തീര്‍ത്ഥാടകര്‍
Posted on: 14 Sep 2015
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കൊച്ചിയില്‍ നിന്ന് ഇതുവരെ 4994 പേര് ഹജ്ജിനായി പുറപ്പെട്ടു. 12 ദിവസങ്ങളിലായി 15 വിമാനങ്ങളിലാണ് ഇത്രയും പേര് യാത്ര തിരിച്ചത്.
സംഘത്തില്‍ 4 കുട്ടികളും ഉണ്ട്്. ഹജ്ജിന് അനുമതി ലഭിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗം പേരും മക്കയില്‍ എത്തി. കേരള ഹജ്ജ്്് കമ്മിറ്റി മുഖേന മൊത്തം 6225 പേര്‍ക്കാണ് ഹജ്ജിന് അനുമതി ലഭിച്ചത്. ഇവരെ കൂടാതെ ലക്ഷദ്വീപില്‍ നിന്നുള്ള 298 പേര്‍ക്കും മാഹിയില്‍ നിന്നുള്ള 48 പേര്‍ക്കും കൂടി നെടുമ്പാശ്ശേരിയിലെ ഹജ്ജ്്് ക്യാമ്പ്്് മുഖേന ഹജ്ജിന് പോകാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ലക്ഷദ്വീപില്‍ നിന്നുള്ള 294 തീര്‍ത്ഥാടകര്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് മക്കയില്‍ എത്തിക്കഴിഞ്ഞു. ഒരു തീര്ത്ഥാടകന് മരണമടഞ്ഞതിനാല്‍ അദ്ദേഹത്തിന്റെയും ഭാര്യയുടെയും യാത്ര ഒഴിവായി. അനുമതി ലഭിച്ചിട്ടുള്ളവരില്‍ അവശേഷിക്കുന്ന 2 പേര് തിങ്കളാഴ്ച പുറപ്പെടും. മാഹിയില്‍ നിന്ന് എത്തിയ 48 പേരും മക്കയിലെത്തി. ഏതാനും ദിവസം മുമ്പ്്് 9 പേര് പോയിരുന്നു. അവശേഷിക്കുന്ന 39 പേര് കൂടി ഞായറാഴ്ച പുറപ്പെട്ടു. ഞായറാഴ്ച 340 പേര് പുറപ്പെട്ടു. സംഘത്തില്‍ 186 പുരുഷന്മാരും 154 വനിതകളുമുണ്ട്. ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ഭൂരിഭാഗവും; 294 പേര്. മാഹിയില്‍ നിന്ന് 39 പേരും കോഴിക്കോട്ടു നിന്ന് 5 പേരും കൊല്ലത്തെ 2 പേരും ഞായറാഴ്ച യാത്രയായ സംഘത്തില്‍ ഉണ്ട്്്. തിങ്കളാഴ്ച 340 പേര് കൂടി പുറപ്പെടും. ഉച്ചയ്ക്ക് 1.45-നാണ് വിമാനം. മലപ്പുറം-190, കോഴിക്കോട്്്-112, കൊല്ലം-20, കോട്ടയം-14, കാസര്‍കോട്്-2 എന്നിങ്ങനെയാണ് യാത്ര പുറപ്പെടുന്നവരുടെ ജില്ല തിരിച്ചുള്ള കണക്ക്്്. ഈ വിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള 2 പേരും കൂടിയുണ്ട്്്. ബുധനാഴ്ച വരെ എല്ലാ ദിവസവും ഓരോ വിമാനങ്ങള്‍ ഉണ്ടാകും. വ്യാഴാഴ്ച 2 വിമാനങ്ങള്‍ സര്‍വീസ് നടത്തും. വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് അവസരം ലഭിച്ചവര്ക്കായാണ് വ്യാഴാഴ്ച രണ്ടാമതൊരു വിമാനം കൂടി ക്രമീകരിച്ചിരിക്കുന്നത്.