ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ചേരാനല്ലൂര്‍ മാതൃക
Posted on: 14 Sep 2015
ചേരാനല്ലൂര്‍: ഊര്‍ജോപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൗരോര്‍ജത്തിന്റെ ഉപയോഗംവഴി പ്രതിസന്ധി നേരിടുവാന്‍ ശ്രമിക്കുകയാണ് ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്സ് ഇടവക. സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് അതില്‍നിന്നുള്ള വൈദ്യുതികൊണ്ട് പള്ളിയും ഇടവകകാര്യാലയവും ചര്‍ച്ച് യുപി സ്കൂളും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട് മൂന്നുവര്‍ഷമാകുന്നു.
എട്ട്ലക്ഷത്തോളം രൂപ ചെലവുചെയ്ത് സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പ്ലാന്റിന്റെ പ്രവര്‍ത്തനം ഏറെ വിജയകരവും സാമ്പത്തികമായി ലാഭകരവുമാണെന്ന് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോയി ചക്യേത്ത് പറയുന്നു. പൂര്‍ണമായും കെഎസ്ഇബിയെ ആശ്രയിക്കാതെ വൈദ്യുതി ഉപയോഗം നടത്തുവാന്‍ കഴിഞ്ഞെന്ന സന്തോഷത്തിലാണ് ഇടവകജനങ്ങള്‍ എല്ലാവരും. മാസം തോറും 10000ത്തിലധികം രൂപ കെഎസ്ഇബിയില്‍ ബില്ലടച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇന്ന് 1000-ത്തില്‍ താഴെമാത്രമേ വരുന്നുള്ളൂ.
2013 സപ്തംബര്‍ എട്ടാംതീയതി അന്ന് വികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് അരീക്കലാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത്.