ജൈവ പച്ചക്കറി വിളവെടുപ്പ്‌

Posted on: 14 Sep 2015കിഴക്കമ്പലം: മലയിടം തുരുത്ത് സര്‍വിസ് സഹകരണബാങ്ക് നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഡയറക്ടര്‍ ബോര്‍ഡംഗം ടി.ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു.
പയര്‍, പാവല്‍, വെണ്ട, പച്ചമുളക്, കാച്ചില്‍, വെള്ളരി, ചീര, കുമ്പളം എന്നിങ്ങനെ വിവിധയിനം പച്ചക്കറി വിത്തുകള്‍ കൃഷി ചെയ്തിരുന്നു.
ബാവപ്പടിയില്‍ അര ഏക്കര്‍ സ്ഥലത്ത്് നടത്തിയ കൃഷിക്ക്്് ജൈവ വളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിച്ചതെന്ന് ബാങ്ക്്് സെക്രട്ടറി പി.ഡി. ജോയി പറഞ്ഞു. ജൈവ പച്ചക്കറി കൃഷിയിറക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബാങ്ക് സഹായം നല്കും.
വിളവെടുപ്പിന് ഡയറക്ടര്‍മാരായ പി.ജി. സജീവ്, ഷെര്‍ളി ദേവസ്സി, ജോളി മത്തായി, അലിയാര്‍, ടി.കെ. രവി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam