കുടുംബശ്രീ ബാലസഭാ വാര്‍ഷികം

Posted on: 14 Sep 2015



കാലടി: മഞ്ഞപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കുടുംബശ്രീ ബാലസഭാ വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സില്‍വി ജോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഡേവിസ് മണവാളന്‍ അധ്യക്ഷനായി.
ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെബിപുരം പള്ളി വികാരി ഫാ. സുരേഷ് മല്‍പാന്‍ പ്രഭാഷണം നടത്തി. സുനിത ജയന്‍, ലിസ തോമസ്, ഡി.എസ്. സോണിയ എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെ ആദരിക്കലും സമ്മാനദാനവും കലാപരിപാടികളും ഉണ്ടായിരുന്നു.

More Citizen News - Ernakulam