യൂത്ത് കോണ്‍ഗ്രസ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: 14 Sep 2015കിഴക്കമ്പലം: പട്ടിമറ്റം മണ്ഡലം യൂത്ത് കോണ്‍ഗ്രസ്‌കമ്മറ്റിയും ഐ.എന്‍.ടി.യു.സി. ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂണിയനും സംയുക്തമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷനായി. ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്് റഷീദ് താനത്ത്്, പി.ബി. സുധീര്‍, സി.ജെ. ജേക്കബ്, സി.പി. ജോയി, കെ.കെ. പ്രഭാകരന്‍, കെ.ജി. മന്മഥന്‍, എ.പി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam