ചവളര്‍ സൊസൈറ്റി നേതൃക്യാമ്പ്‌

Posted on: 14 Sep 2015



കാലടി: ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന നേതൃക്യാമ്പ് കാലടിയില്‍ നടന്നു. പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരനും ജനറല്‍ സെക്രട്ടറി പി.കെ. അശോകനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പി.കെ. ബാബു അധ്യക്ഷനായി. അഡ്വ. വി. മോഹന്‍ദാസ്, സി.എസ്. വിനീഷ്, അഡ്വ. ചാര്‍ളിപോള്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി സംഘടനയുടെ സിവില്‍ സര്‍വീസ് അക്കാദമി ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ മച്ചാംപിള്ളി, എന്‍.കെ. അശോകന്‍, എം.കെ. രാജീവ്, ഷീല കൃഷ്ണന്‍, സാവിത്രി അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam