മണിയേലിപ്പടി റോഡിലൂടെ യാത്ര ദുഷ്‌കരം

Posted on: 14 Sep 2015കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ കപ്ലിങ്ങാട്ട് -മണിയേലിപ്പടി റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായി. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴി തിരിച്ചറിയാതെ അപകടങ്ങളുണ്ടാകുന്നതും പതിവായിട്ടുണ്ട്.
ഇരുചക്രവാഹന യാത്രികരാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്.
റോഡ് തകര്‍ന്നിട്ട് ഏറെയായെങ്കിലും ഇതുവരെ ടാറിങ് നടത്താനോ കുഴിയടയ്ക്കാനോ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മറ്റെല്ലാ റോഡുകളും ഗതാഗതയോഗമാക്കിയപ്പോള്‍ കപ്ലിങ്ങാട്ട് റോഡിനെ അവഗണിക്കുകയായിരുന്നു.
റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കണമെന്നും മഴമാറുന്ന മുറയ്ക്ക് റോഡ് ടാറിങ് നടത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അരുണ്‍ വേണുഗോപാല്‍ പറഞ്ഞു.

More Citizen News - Ernakulam