എന്‍.സി.സി. യൂണിറ്റ് വാര്‍ഷികം
Posted on: 14 Sep 2015
പിറവം: പാമ്പാക്കുട എം.ടി.എം. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.സി.സി. യൂണിറ്റ് അഞ്ചാം വാര്‍ഷികം ആഘോഷിചച്ചു ആഘോഷങ്ങള്‍ ഡോ. പി.കെ. സുഷന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജിങ് സമിതിയംഗം റോയി പുത്തൂരാന്‍ അധ്യക്ഷനായി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എന്‍.ആര്. ശ്രീനിവാസന് ചടങ്ങില്‍ മുഖ്യാതിഥിയായി. ഗുരുവന്ദനത്തോടെ ആരംഭിച്ച ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. പ്രധാനാധ്യാപിക ഷെറീന കെ. മാത്യു, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.എന്‍. ശിവന്കുട്ടന്, എന്‍.സി.സി. ഓഫീസര്‍ അനില്‍ കെ. നായര്‍, സോണി കെ. ഏലിയാസ്, സീനിയര്‍ കേഡറ്റുകളായ ശ്രീഹരി, ആര്യന് എ.എസ്. എന്നിവര്‍ സംസാരിച്ചു
.