രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം

Posted on: 14 Sep 2015



കൂത്താട്ടുകുളം: കോണ്‍ഗ്രസ് (ഐ) കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നല്കി. രാജീവ് സ്‌ക്വയറില്‍ എത്തിയ മന്ത്രിയെ മണ്ഡലം പ്രസിഡന്റ് പി.സി.ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം സ്‌കറിയ, യൂത്ത് കോണ്‍ഗ്രസ്, വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാജീവ് ഗാന്ധിയുടെ കല്‍പ്രതിമയ്ക്ക് മുന്നില്‍ മന്ത്രി രമേശ് ചെന്നിത്തല പുഷ്പാര്‍ച്ചന നടത്തി.

More Citizen News - Ernakulam