കേരളത്തിലെ ആദ്യ നാസ്‌കോം സ്റ്റാര്‍ട്ട് അപ്പ് വെയര്‍ഹൗസ് ഇന്‍ഫോ പാര്‍ക്കില്‍

Posted on: 14 Sep 2015കൊച്ചി: കേരളത്തിലെ ആദ്യത്തെ നാസ്‌കോം സ്റ്റാര്‍ട്ട് അപ്പ് വെയര്‍ഹൗസ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിനും കൊല്‍ക്കത്തയ്ക്കും ശേഷം നാസ്‌കോമിന്റെ '10,000 സ്റ്റാര്‍ട്ട് അപ്പ്‌സ്' സംരംഭത്തിന്റെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച ബിസിനസ് ഇന്‍ക്യുബേറ്റര്‍ കം ആക്‌സിലറേറ്റര്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ പണികഴിക്കപ്പെട്ട സ്റ്റാര്‍ട്ട് അപ്പ് വെയര്‍ഹൗസാണ്. കേരളത്തിലെ നാസ്‌കോം റീജണല്‍ ഓഫീസായും വെയര്‍ഹൗസ് പ്രവര്‍ത്തിക്കും.

സംരംഭകത്വ വികസനത്തില്‍ പരസ്​പര സഹകരണം മുന്‍നിര്‍ത്തിയുള്ള ധാരണാപത്രം വ്യവസായ, ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനും നാസ്‌കോം പ്രോഡക്ട് കൗണ്‍സില്‍ ചെയര്‍മാന്‍ രവി ഗുരുരാജും കൈമാറി.

ഇന്‍ഫോ പാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, നാസ്‌കോം വൈസ് പ്രസിഡന്റ് രാജീവ് വൈഷ്ണവ് എന്നിവര്‍ സംസാരിച്ചു. സിഇഒ ഋഷികേശ് നായര്‍, ടെകനോ പാര്‍ക്ക് സിഇഒ കെ.ജി. ഗിരീഷ്ബാബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സിയെഡ്, അഗ്രിമ ഇന്‍ഫോ ടെക്, ജന്‍ത സൊല്യൂഷന്‍സ്, ജിയോസ്‌പൈസ് ലൊക്കേഷന്‍ ഇന്റലിജന്‍സ്, ക്വാഡ്‌പ്രോസോ, റാബിടെക് എന്നീ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളാണ് ആദ്യഘട്ടത്തില്‍ വെയര്‍ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പതിനായിരം യുവസംരംഭങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 2013 ഏപ്രിലിലാണ് നാസ്‌കോമിന്റെ '10,000 സ്റ്റാര്‍ട്ട് അപ്പ്‌സ്' പദ്ധതി ആരംഭിച്ചത്.
.

More Citizen News - Ernakulam