ലോ കോളേജില്‍ സെന്റര്‍ ഫോര്‍ ലോ ഗവേണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ് തുടങ്ങി
Posted on: 14 Sep 2015
കൊച്ചി: എറണാകുളം ഗവ. ലോ കോളേജില്‍ സെന്റര്‍ ഫോര്‍ ലോ ഗവേണന്‍സ് ആന്‍ഡ് പോളിസി സ്റ്റഡീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഹൈബി ഈഡന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍ എം.പി. പി. രാജീവ് മുഖ്യതിഥിയായിരുന്നു.
പ്രിന്‍സിപ്പല്‍ ഡോ. ബിജുകുമാര്‍, സെന്റര്‍ ഡയറക്ടര്‍ ഡോ. ഗിരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീലക്ഷ്മി നന്ദി പറഞ്ഞു. 'മീറ്റ് ദ പ്രൊഫസര്‍' പരിപാടിയില്‍ നുവാല്‍സ് മുന്‍ വി.സി. ഡോ. എന്‍.കെ. ജയകുമാറുമായി വിദ്യാര്‍ത്ഥികള്‍ സംവദിച്ചു.