കേരകര്‍ഷകര്‍ക്ക് ഓഹരി വിതരണം ചെയ്തു

Posted on: 14 Sep 2015



പെരുമ്പാവൂര്‍: വെങ്ങോല നാളികേര ഉത്പാദകസംഘത്തിലെ കര്‍ഷകര്‍ക്ക് തിരുകൊച്ചി നാളികേര ഉത്പാദക കമ്പനിയുടെ ഓഹരിസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ടി.കെ.പൗലോസിന്റെ അധ്യക്ഷതയില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നാളികേരത്തില്‍നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.എം.അവറാന്‍ ഉദ്ഘാടനം ചെയ്തു.എന്‍.എ.ഗംഗാധരന്‍, ഷൈലജ ഷാജി,ടി.കെ.യാക്കോബ്,വി.കെ.ശശിധരന്‍ നായര്‍,ആര്‍.സുകുമാരന്‍,എം.എം.സുലൈമാന്‍,കെ.വി.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam