ലൈംഗിക വിദ്യാഭ്യാസം: അധ്യാപകര്‍ക്ക് അനാവശ്യ ഉത്കണ്ഠ വേണ്ടെന്ന് വിദഗ്ധര്‍
Posted on: 14 Sep 2015
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം നല്കുന്നതില് അധ്യാപകര്‍ക്ക് അനാവശ്യ ഉത്കണ്ഠ വേണ്ടെന്ന് ലൈംഗികാരോഗ്യ വിദഗ്ധര്‍. കൊച്ചിയില്‍ നടന്ന കൗണ്‍സില്‍ ഓഫ് സെക്സ് എജ്യുക്കേഷന്‍ ആന്‍ഡ് പാരന്റ് ഹുഡ് ഇന്റര്‍നാഷണലിന്റെ ദേശീയ സമ്മേളനത്തിലാണ് അഭിപ്രായമുയര്‍ന്നത്.
സ്കൂളുകളില്‍ പ്രാഥമിക ഘട്ടം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തണം. വിദ്യാര്‍ത്ഥികളെ ഫലപ്രദമായി ബോധവത്കരിക്കണം. മിഥ്യാധാരണകളെ പ്രതിരോധിക്കുന്ന തരത്തിലായിരിക്കണം ലൈംഗിക വിജ്ഞാനം വിദ്യാര്ത്ഥികളിലെത്തേണ്ടത്. സൈബര്‍ ലോകത്തെ ചതിക്കുഴികളെ ആസ്പദമാക്കി ജനമൈത്രി പോലീസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികള്‍ മികച്ചതാണെന്നും സമ്മേളനം വിലയിരുത്തി.
ഡോ. മിത്തല്‍ പ്രഭു, ഡോ. കെ. രവീന്ദ്രന് നായര്‍, ഡോ. കെ. പ്രമോദ്, ഡോ. സഞ്ജയ് ദേശ്പാണ്ഡേ, ഡോ. പി.എന്‍. വിജയന് എന്നിവര്‍ സംസാരിച്ചു.
കൗണ്‍സില്‍ ഓഫ് സെക്സ് എജ്യൂക്കേഷന്‍ ആന്‍ഡ് പാരന്റ് ഹുഡ് ഇന്റര്‍നാഷണലും ഇടപ്പള്ളിയിലെ ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്തും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിദേശ പ്രതിനിധികളടക്കം മൂന്നോറോളം വിദഗ്ധര്‍ പങ്കെടുത്തു.