എ.ഐ.ബി.ഇ.എ. പഠന ക്യാമ്പ്‌

Posted on: 14 Sep 2015



കൊച്ചി : ജനകീയ പൊതുമേഖലാ ബാങ്കിങ് സംവിധാനം ക്ഷയിപ്പിക്കാനും സ്വകാര്യവത്കരിക്കാനുമുള്ള നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന് എ.ഐ.ബി.ഇ.എ. വൈസ് പ്രസിഡന്റ് വിശ്വാസ് ഉത്തഗി പറഞ്ഞു. ആലുവയില്‍ നടന്ന എ.ഐ.ബി.ഇ.എ സംസ്ഥാനതല ട്രേഡ് യൂണിയന്‍ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ.ബി.ഇ.എഫ്. പ്രസിഡന്റ് കെ. മുരളീധരന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ. ജോയിന്റ് സെക്രട്ടറി പി.വി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ, പ്രൊഫ. പി.കെ. രവീന്ദ്രന്‍, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam