ആന്ധ്ര ബാങ്ക് കേരളത്തില്‍ 4.65 കോടി രൂപ 'മുദ്ര ലോണ്‍' നല്‍കും
Posted on: 13 Sep 2015
കൊച്ചി: പ്രധാന് മന്ത്രി മുദ്ര യോജന (പിഎംഎംവൈ) പദ്ധതി പ്രകാരം ആന്ധ്ര ബാങ്ക് കേരളത്തിലെ 33 ശാഖകള്‍ വഴി 4.65 കോടി രൂപ 'മുദ്ര ലോണ്‍' നല്‍കും. സമൂഹത്തിലെ പാവപ്പെട്ടവരെ ബ്ലേഡ് മാഫിയയുടെ കൈകളില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവണ്മെന്റ് പ്രത്യേക മുദ്ര ലോണ്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബാങ്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പിലൂടെ അര്‍ഹതപ്പെട്ടവര്‍ക്കു മുദ്ര ലോണും മുദ്ര കാര്‍ഡും നല്‍കുമെന്ന് ചീഫ് മാനേജര്‍ പ്രകാശ് റാവു അറിയിച്ചു. ഇതോടൊപ്പം പ്രധാനമന്ത്രി ജന്‍ സുരക്ഷ പദ്ധതിയുടെ കീഴില്‍ വരുന്ന സാമൂഹ്യസുരക്ഷ പദ്ധതികളില്‍ അംഗങ്ങളാവാനും ഈ ക്യാമ്പുകളില്‍ സൗകര്യമുണ്ടായിരിക്കും. ആവശ്യമെങ്കില്‍ ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റും അനുവദിക്കും.